തിരുവനന്തപുരം:അനധികൃത സ്വത്ത് സമ്പാദന കേസിലുള്‍പ്പെട്ട മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിനെ അനുകൂലിച്ച് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് -ബി നേതാവുമായ കെ.ബി ഗണേഷ് കുമാര്‍ രംഗത്ത്.
മാന്യന്മാരുടെ മുഖം മൂടി അഴിയുമെന്ന് സൂരജ് പറയുന്നത് ശരിയാണെന്നാണ് ഗണേഷ്കുമാര് പറഞ്ഞത്. രണ്ട് വ്യക്തികളുടെ പേരുകള്‍ താന്‍ നിയമസഭയില്‍ വെളിപ്പെടുത്തുമെന്നും ഗണേഷ്കുമാര് പറഞ്ഞു.
ടി.ഒ. സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്. സൂരജ് പറഞ്ഞത് ശരിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: