തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിവെച്ച സ്വച്ഛ ഭാരതം പദ്ധതി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ വീ.മുരളീധരന്.
ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ ശുചീകരിക്കാനുള്ള യുവമോര്‍ച്ചയുടെ പദ്ധതി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
ശുചിത്വ ഭാരതം എന്ന രാഷ്ട്രപിതാവിന്റെ സ്വപ്നത്തെ മുന്‍ നിര്‍ത്തിയാണ് മോദി സ്വച്ഛ ഭാരതം പദ്ധതി മുന്നോട്ട് വച്ചതെന്നും ഇപ്പോള്‍ പദ്ധതിയെ ജനങ്ങള്‍ ഒറ്റക്കെട്ടായി ഏറ്റെടുത്തെന്നും മുരളീധരന് പറഞ്ഞു.
ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജും പരിസരവും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വൃത്തിയാക്കി.യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പി.സുധീര്‍ ,ബി.ജെപി.സംസ്ഥാന വക്താവ് വി.വിരാജേഷ്,ബി ജെ പി തിരുവന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ സുരേഷ്,. യുവമോര്‍ച്ച തിരുവന്തപുരം ജില്ലാപ്രസിഡന്റ് രതീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: