സന്നിധാനത്ത് കൊപ്രാക്കളത്തിലെ തൊഴിലാളികള്‍ പണിമുടക്കി

Sunday 23 November 2014 10:11 pm IST

കൊപ്രാക്കളത്തിലെ തൊഴിലാളികള്‍ ഇന്നലെ പണിമുടക്കി പ്രതിഷേധിച്ചപ്പോള്‍

ശബരിമല: സന്നിധാനത്തെ കൊപ്രാക്കളത്തിലെ തൊഴിലാളികള്‍ പണിമുടക്കി. തൊഴില്‍പ്രശ്‌നങ്ങളും സൗകര്യങ്ങളുടെ അപര്യാപ്തതയും തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടുകയായിരുന്നു. അഞ്ഞൂറിലധികം തൊഴിലാളികളാണ് കൊപ്രാക്കളത്തില്‍ ജോലിചെയ്യുന്നത്. ഇത്രയുമധികം തൊഴിലാളികള്‍ക്ക് വിശ്രമിക്കാനുംപ്രാഥമിക കൃത്യങ്ങള്‍ക്കും ഒരു സംവിധാനവും ഇല്ലാത്തതാണ് തൊഴിലാളികളെ വെട്ടിലാക്കിയത്.

അവശ്യ സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ നാലുമുതല്‍ തൊഴിലാളികള്‍ പണിമുടക്കുകയായിരുന്നു. ഇതോടെ കൊപ്രയുടെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങി. കൊപ്രയുടെ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ മുടങ്ങിയിട്ടും ദേവസ്വം ബോര്‍ഡ് പ്രശനത്തിലിടപെടാതെ നിന്നത് പ്രതിഷേധം നീളുന്നതിന് കാരണമായി. പതിനെട്ടാം പടി, ശരംകുത്തി, ശബരീപീഠം, മാളികപ്പുറം എന്നിവിടങ്ങളില്‍ ഉടച്ച തേങ്ങ ശേഖരിക്കുന്ന ജോലിമാത്രമാണ് നടന്നത്വൃ

ത്തിഹീനമായചുറ്റുപാടിലുള്ളഒരു ഷെഡിലാണ് ഈ തൊഴിലാഴികള്‍ക്കുള്ള താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊപ്രക്കളത്തിനു സമീപമാണ് ഇത്. ഇത്രയധികം തൊഴിലാളികള്‍ ഒന്നിച്ചുതാമസിക്കുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ ഒന്നും തന്നെ ഇവിടെയില്ല.തൊഴില്‍സുരക്ഷ ഏര്‍പ്പടുത്തുന്നതിനും സാധിച്ചിട്ടില്ല. കൂലിവ്യവസ്ഥയിലും കൃത്യത ഉണ്ടായിരുന്നില്ല. പണിമുടക്കിനെ തുടര്‍ന്ന് 8 മണിക്കൂറിന് 350 രൂപ വേതനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

5.77 കോടി രൂപയക്ക് മാര്‍ക്കറ്റ് ഫെഡാണ് ഇത്തവണ കൊപ്രയ്ക്കുള്ള കരാര്‍ നേടിയത്. എന്നാല്‍ കൊപ്ര വേര്‍തിരിയ്ക്കലിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്കറ്റ് ഫെഡിന് സംവിധാനമില്ലാത്തതിനാല്‍ ഇത് അവര്‍ ഉപകരാറിലൂടെ മറ്റൊരാള്‍ക്കു നല്‍കി. ഉപകരാറുകാരനാണ് തൊഴിലാളികളെ നിയമിച്ചിരിക്കുന്നത്. രാത്രിയോടെ കരാറുകാരന്റെ പ്രതിനിധികളും ദേവസ്വം ബോര്‍ഡ് അധികൃതരുമെത്തി തൊഴിലാളികളുമായി ചര്‍ച്ച നടത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.