സ്‌കൂള്‍ ശാസ്‌ത്രോത്സവം: രജിസ്‌ട്രേഷന്‍ 26ന്

Sunday 23 November 2014 10:14 pm IST

തിരൂര്‍: 26 മുതല്‍ 30 വരെ തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ രജിസ്‌ട്രേഷന്‍ 26ന് നടക്കും. രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി എട്ട് മണിവരെ തിരൂര്‍ എസ്എം പോളിടെക്‌നിക്കിലാണ് രജിസ്‌ട്രേഷന്‍ നടക്കുക. ഒാരോ കണ്ടൗറുകളില്‍ മനേജരും നാല് അംഗങ്ങളും ഉണ്ടാകും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കായി പ്രത്യേകം മൂന്ന് കൗണ്ടറുകള്‍ സജ്ജമാക്കും. തിരൂര്‍ ഡയറ്റില്‍ നടന്ന യോഗത്തില്‍ ചെയര്‍മാന്‍ കെ.കെ. അബ്ദുള്‍ സലാം അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍, എ.കെ. ഹംസത്ത്, മുനിസിപ്പല്‍ കൗണ്‍സിലര്‍ പി.കെ.കെ. തങ്ങള്‍, ജേക്കബ്, ഹമീദ്, രാമനുണ്ണി, ശ്രീധരന്‍, വിശ്വനാഥന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.