നിര്‍മ്മല്‍ മാധവിന്റെ കോളേജ് പ്രവേശനം അനിശ്ചിതത്വത്തില്‍

Friday 14 October 2011 12:28 pm IST

കോഴിക്കോട്: നിര്‍മ്മല്‍ മാധവിന് പട്ടിക്കാട് എം.ഇ.എ കോളേജില്‍ പ്രവേശനം നല്‍കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോളേജ് മാനേജുമെന്റ് യോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. നിര്‍മ്മല്‍ മാധവിന്റെ പ്രശ്നം സംബന്ധിച്ച് കോഴിക്കോട് ജില്ലാ കളക്ടര്‍ സംസാരിച്ചിരുന്നു. ഇതേക്കുറിച്ച് എല്ലാ കാര്യങ്ങളും പഠിച്ച ശേഷം മറുപടി പറയാമെന്നാണ് പറഞ്ഞത്. ഇതിനര്‍ത്ഥം പ്രവേശനം നല്‍കാമെന്നല്ല. മാനേജുമെന്റ് അടുത്ത ദിവസം തന്നെ യോഗം ചേരുന്നുണ്ട്. ഇതിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്നും ഹൈദരാലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എം.ഇ.എ കോളേജ്‌ ഭരണസമിതി പ്രസിഡന്റാണ്‌ ഹൈദരബലി ശിഹാബ്‌ തങ്ങള്‍. മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതിനെ തുടര്‍ന്ന്‌ ജില്ലാ കലക്‌ടര്‍ വിളിച്ചു ചേര്‍ന്ന വിദഗ്ദ്ധ സമിതിയാണ്‌ നിര്‍മ്മലിനെ പട്ടിക്കാട്‌ കോളേജിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഹൈദരലി ശിഹാബ്‌ തങ്ങളുടെ പ്രതികരണത്തോടെ നിര്‍മ്മലിന്റെ പ്രവേശനം വീണ്ടും അനിശ്ചിതത്വത്തിലായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.