ബാലഗോകുലം ഹൊസ്ദൂര്‍ഗ് താലൂക്ക് കലോത്സവം സമാപിച്ചു

Sunday 14 December 2014 12:24 pm IST

കാഞ്ഞങ്ങാട്: രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ബാലഗോകുലം ഹൊസ്ദൂര്‍ഗ് താലൂക്ക് കലോത്സവം സമാപിച്ചു. മാവുങ്കാല്‍ നന്ദനം ഓഡിറ്റോറിയത്തില്‍ ഇന്‍സ്പയര്‍ അവാര്‍ഡ് ജേതാവ് പി.വിഷ്ണുപ്രിയ കലോത്സവം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ഹൊസ്ദൂര്‍ഗ് താലൂക്ക് അധ്യക്ഷന്‍ എം.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഡോ.എം.മുരളീധരന്‍ പ്രഭാഷണം നടത്തി. അജാനൂര്‍ പഞ്ചായത്തംഗങ്ങളായ ചഞ്ചലാക്ഷി, ബാലകൃഷ്ണന്‍ സംസാരിച്ചു. ഭാരതീയ വിദ്യാനികേതന്‍ ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ടി.ആര്‍.വൃന്ദയെ ബാലഗോകുലം അനുമോദിച്ചു. വൈകുന്നേരം സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.