ഭാര്‍ഗവീനിലയത്തിന് ഇന്ന് അമ്പത് വയസ്സ്

Sunday 23 November 2014 11:30 pm IST

കൊച്ചി: വൈക്കം മുഹമ്മദ് ബഷീര്‍ തിരക്കഥ നിര്‍വ്വഹിച്ച ഒരേയൊരു സിനിമയായി ഭാര്‍ഗവീനിലയം' പുറത്തിറങ്ങിയിട്ട് അമ്പതുവര്‍ഷം തികയുന്നു. മലയാളത്തിലെ ആദ്യ േപ്രതസിനിമ എന്ന ബഹുമതിയും ഈ ചിത്രത്തിനാണ്. കൊച്ചികാരനായ ടി.കെ പരീകുട്ടിയുടെ ചന്ദ്രതാര പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ച് എ. വിന്‍സന്റ് സംവിധാനം നിര്‍വഹിച്ച ഭാര്‍ഗവീനിലയത്തിലെ പ്രധാന കഥാപാത്രങ്ങളായി നിര്‍മ്മല ( ഭാര്‍ഗവി), നസീര്‍ (കവി), മധു ( സാഹിത്യകാരന്‍), നാണുകുട്ടനായി പി.ജെ ആന്റണിയുമാണ് അഭിനയിച്ചത്. സിനിമയുടെ  നിര്‍മ്മതാവും കൊച്ചികാരനുമായ ടി.കെ. പരീകുട്ടി, പി.ജെ. ആന്റണി സംവിധായകന്‍ എ. വിന്‍സന്റ് എന്നിവരുടെയും സ്മരണയില്‍  ജോണ്‍ പോള്‍, സി.ആര്‍. ഓമനക്കുട്ടന്‍, ടി.പി. മുഹമ്മദലി എന്നിവരും ജിസിഡിഎ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതലയും പങ്കെടുക്കും. ഇന്ന് വൈകിട്ട്് അഞ്ചിന്് എറണാകുളം ചില്‍ഡ്രന്‍സ് ഫിലിം തിയറ്ററിലാണ് അനുസ്മരണം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊച്ചി ഇന്റര്‍നാഷണല്‍ ഷോര്‍ട്ട്  ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ, കൊച്ചിന്‍ ഫിലിം സൊസൈറ്റി എന്നിവയുടെ നേത്യത്വത്തിലാണ് അനുസ്മരണയോഗം. തുടര്‍ന്ന് സിനിമയുടെ പ്രദര്‍ശനവും നടക്കും. ഭാര്‍ഗവീനിലയത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചത് ബാബുരാജായിരുന്നു. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ടുകൊച്ചി കടല്‍തീരത്തെ ഒരു സായാഹ്നത്തില്‍ തിരമാലകളുടെ നിശബ്ദതയിലും വിജനതയിലുമാണ്ട് മണല്‍പരപ്പില്‍ അപാരതയെ നോക്കി വെറുതെ കിടക്കുകയായിരുന്നു കഥാകാരന്‍. പെട്ടെന്ന് കടല്‍തീരമാലകളുടെ പതഞ്ഞുപൊങ്ങുന്ന വര്‍ത്തുളത ഒരു സ്ത്രീരൂപമായി അയാളുടെ നേത്രപടലത്തില്‍ ദ്യശ്യമായി. ആ നഗ്‌നസുന്ദരി അപ്പോള്‍ തന്നെ കടല്‍ത്തിരകളെ മുറിച്ച് നടന്ന് അപ്രത്യക്ഷമായി. ആ പ്രേതാനുഭവം കഥാകാരനില്‍ ഭയമല്ല, മറിച്ച് ഒരു തരം സഹാനുഭൂതിയാണ് ഉണര്‍ത്തിവിട്ടത്. അവളുടെ ഏകാന്തത അയാളുടെ ഏകാന്തതയെ ഒരു കാന്തത്തെപോലെ ആകര്‍ഷിച്ചു. ഒരു കിണറിന്റെ അഗാധതയിലേക്ക് താണുപോയ സ്മ്യതികളില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോ കപ്പി താഴ്ത്തി ഇറക്കിയതുപോലെ. വൈക്കം മുഹമ്മദ് ബഷീര്‍ എന്ന ആ കഥാകാരന്‍  ബേപ്പൂര്‍ സുല്‍ത്താന്‍ ആകുന്നതിന് മുമ്പ് കൊച്ചിയുടെ സുല്‍ത്താന്‍ ആയിരുന്നു. കൊച്ചികടല്‍തീരത്തെ സായാഹ്നത്തിലുണ്ടായ ഈ അനുഭവത്തില്‍ നിന്നാണ് ബഷീര്‍ നീലവെളിച്ചം എന്ന തിരക്കഥയ്ക്ക് രൂപംകൊടുത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.