പ്രതിപക്ഷഭീഷണിക്ക്‌ വഴങ്ങില്ല : ഉമ്മന്‍ചാണ്ടി

Friday 14 October 2011 3:44 pm IST

തിരുവനന്തപുരം: പ്രതിപക്ഷ ഭീഷണിക്ക്‌ സര്‍ക്കാര്‍ വഴങ്ങില്ലെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന്‌ സഭയില്‍ നടന്ന ബഹളവുമായി ബന്ധപ്പെട്ട്‌ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വനിതാ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിനെ മര്‍ദ്ദിച്ച സംഭവം തീര്‍ത്തും അപകമാനകരമാണണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷം അനാവശ്യ വിഷയങ്ങള്‍ ദിവസവും ഉന്നയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരായ പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ഷിബു ബേബി ജോണ്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.