തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി

Monday 24 November 2014 5:28 pm IST

ആലപ്പുഴ: ഹരിപ്പാട്, അമ്പലപ്പുഴ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ ജനുവരി അഞ്ചുവരെ തീവണ്ടി ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമ്പലപ്പുഴ-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം ജങ്ഷന്‍-കൊല്ലം മെമു എന്നീ തീവണ്ടികള്‍ പൂര്‍ണമായും റദ്ദാക്കി. കായംകുളം-എറണാകുളം പാസഞ്ചര്‍ ആലപ്പുഴയില്‍ നിന്നു പുറപ്പെടും. കൊച്ചുവേളി-ചണ്ഡീഗഡ് എക്‌സ്പ്രസ്, കൊച്ചുവേളി- അമൃത്‌സര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യ തിലക്, നേത്രാവതി എക്‌സ്പ്രസ് തീവണ്ടികള്‍ 30 മിനിറ്റ് വൈകിയോടും. ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനാല്‍ തീവണ്ടികള്‍ക്ക് നിയന്ത്രണം ഉണ്ടാകില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.