സിപിഎം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു

Monday 24 November 2014 5:31 pm IST

കുട്ടനാട്: മുട്ടാര്‍ പഞ്ചായത്തില്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തരടക്കം 22 കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. മുട്ടാര്‍ ഒമ്പത്, പത്ത് വാര്‍ഡുകളിലെ സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞദിവസം ബിജെപി അംഗത്വം സ്വീകരിച്ചത്. ഓണ്‍ലൈന്‍ വഴി ഇവര്‍ക്ക് അംഗത്വം നല്‍കി. ബിജെപിയില്‍ ചേര്‍ന്ന അംഗങ്ങളെ ഉള്‍ക്കൊള്ളിച്ച് നടന്ന പൊതുസമ്മേളനം ബിജെപി കുട്ടനാട് നിയോജക മണ്ഡലം പ്രസിഡന്റ് എം.ആര്‍. സജീവ് ഉദ്ഘാടനം ചെയ്തു. മുട്ടാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സി.വി. സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി. പ്രസന്നകുമാര്‍, നവനീത് കൃഷ്ണ, കൃഷ്ണകുമാര്‍, ചെറിയാന്‍ ജോസഫ്, കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.