അറിയുക, ഓരോ വേദനയും സന്തോഷത്തില്‍ അവസാനിക്കും. ഓരോ സന്തോഷവും വേദനയിലും അവസാനിക്കും. രണ്ടും തന്നെ എന്റെ അനുഗ്രഹങ്ങളായി കരുതൂ.
നിന്റെ ജീവിതത്തില്‍ ഞാന്‍ പ്രവേശിക്കുന്നതാണ്. നിന്റെ ദുഃഖശമനത്തിനായാണ്. നിന്റെ ജീവിതത്തിലേയ്ക്ക് ഞാന്‍ കടന്നുവരുന്നത്. നിന്റെ സന്തോഷങ്ങള്‍ ആഘോഷിക്കാനാണ്.
നിന്റെ വേദനകളെ അവഗണിക്കൂ. സന്തോഷത്തെ പ്രതീക്ഷിക്കാതെയുമിരിക്കുക. രണ്ടിനേയും ഞാനായിട്ട് സ്വീകരിക്കൂ. നിന്റെ ഓരോ അനുഭവങ്ങളിലും എന്നെ സ്നേഹിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: