മനസ്സാണ് മൂന്നാമത്തെ ഉപകരണം. ഭഗവാന്റെ സൗന്ദര്യ സാരസര്‍വസ്വമായ രൂപം, ലീലകള്‍, കൂട്ടുകാര്‍, ഭക്തന്മാര് ഇവരെയെല്ലാം ചിന്തിക്കാം. ഭഗവാന്റെ രൂപം നമ്മുടെ ദേഹംപോലെ ഭൗതികമല്ല; രക്തവും മാംസവും അസ്ഥിയും നിറഞ്ഞതല്ല. ദിവ്യമാണ്, സച്ചിദാനന്ദമയമാണ്. വ്യാസന്, ശ്രീശുകന്‍, ശ്രീനാരദന്‍ മുതലായ ഭക്തോത്തമന്മാര്‍ നേരില്‍ കണ്ട് ആനന്ദിച്ച് നമുക്കുവേണ്ടി വര്‍ണിച്ച് തന്നിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: