ഭീകരാക്രമണ ഭിഷണി; സുരക്ഷ ശക്തമാക്കി

Friday 14 October 2011 3:16 pm IST

ന്യൂദല്‍ഹി: ദല്‍ഹി ഉള്‍പ്പടെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ഭീകരാക്രമണ ഭീഷണി. സുരക്ഷാ മുന്‍‌കരുതലുകള്‍ സ്വീകരിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കി. ഹര്യാനയിലെ അംബാലയില്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ കാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ദല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള സ്ഫോടക വസ്തുക്കള്‍ അടങ്ങിയ കാറായിരുന്നു അംബാലയില്‍ പിടികൂടിയത്. ബബര്‍ ഖല്‍‌സ ഉള്‍പ്പടെയുള്ള സംഘങ്ങളാണ് ഭീകരാക്രമണ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് . മെട്രോ സ്റ്റേഷനുകളിലും മറ്റ് പ്രധാന സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.