പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങളും അമ്മമാരിലെ പോഷക കുറവുകള്‍ സംബന്ധിച്ചുള്ള പരാതികളും അന്വേഷിക്കുന്നതിനായി ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ അയക്കുമെന്ന് കേന്ദ്ര വനിതാ-ശിശുക്ഷേമ വികസന വകുപ്പ് മന്ത്രി മനേകാ ഗാന്ധി അറിയിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനും പാലക്കാട് ജില്ലാ പ്രസിഡണ്ട് സി.കൃഷ്ണകുമാറും നല്കിയ നിവേദനത്തെ തുടര്‍ന്നാണ് മന്ത്രി ഉറപ്പുനല്‍കിയത്.
ഉദ്യോഗസ്ഥ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഐസിഡിഎസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാപകമായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി ബിജെപി നേതാക്കള്‍ക്ക് ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: