ബാര്‍ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Monday 24 November 2014 8:52 pm IST

കൊച്ചി: ബാര്‍ കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കണമെന്ന സിംഗിള്‍ ബഞ്ച് വിധിയ്‌ക്കെതിരെ ഡിവിഷന്‍ ബെഞ്ചിലാണ് അപ്പീല്‍ നല്‍കിയത്. മദ്യനയം സാമൂഹ നന്മയ്ക്കു വേണ്ടിയാണ്. ഇക്കാര്യത്തില്‍ ഇടപെടരുതെന്നു ആവശ്യപ്പെട്ടാണ് ഹര്‍ജി. ബാറു കള്‍ നല്‍കിയ അപ്പീലില്‍ ഒരുമാസത്തേക്ക് തുറന്നു പ്രവര്‍ത്തി ക്കാന്‍ ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനിടെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ 312ല്‍ പ്പെടുന്ന ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.