വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പോലീസ് കേസെടുത്തു

Monday 24 November 2014 9:54 pm IST

ആലപ്പുഴ: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണം വാങ്ങി കബളിപ്പിച്ചവര്‍ക്കെതിരെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാന്നാര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാന്നാര്‍ കുട്ടംപേരൂര്‍ തോണ്ടലില്‍ തെക്കേതില്‍ മോന്‍സി ജോസഫ് (50), ഇയാളുടെ മകന്‍ മോനീഷ് (28), ഇവരുടെ ബന്ധു ഷാജി (40) എന്നിവര്‍ക്കെതിരെയാണ് പരാതി. ചേര്‍ത്തല കുന്നുംപുറത്ത് ജിസണ്‍ ജോസില്‍ നിന്നും പ്രതികള്‍ രണ്ടുലക്ഷം രൂപ വാങ്ങിയതായാണ് പരാതി. ഷാര്‍ജയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് തുക വാങ്ങിയത്. ജോലി ശരിയാക്കി നല്‍കാതിരുന്നതിനെ തുടര്‍ന്ന് പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയതായും പരാതിപ്പെട്ടിട്ടുണ്ട്. ജിസണ്‍ ജോസ് നേരത്തെ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മോന്‍സി ജോസഫും മോനീഷും വിദേശത്തായതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.