പൂവാല സംഘത്തെ പോലീസ് പിടികൂടി

Monday 24 November 2014 10:01 pm IST

കായംകുളം: സ്‌കൂള്‍-കോളേജ് പരിസരങ്ങളില്‍ രാവിലെയും വൈകുന്നേരവും ബൈക്കില്‍ കറങ്ങി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്ന മൂന്ന് പൂവാലന്മാരെ കായംകുളം എസ്‌ഐ രജീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടി. ചേരാവള്ളി സ്വദേശികളായ മുനീര്‍ (18), സുഹൈല്‍ (18), സുഹൈല്‍ (21) എന്നിവരെയാണ് പിടികൂടിയത്. പൂവാലശല്യത്തെ കുറിച്ച് രക്ഷിതാക്കളും പരിസരവാസികളും പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് മഫ്തിയിലെത്തിയ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.