വിദ്യാര്‍ത്ഥിയെ പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു

Monday 24 November 2014 10:02 pm IST

കായംകുളം: ഓച്ചിറയില്‍ ദര്‍ശനം നടത്തിയ വിദ്യാര്‍ത്ഥിയെ പോലീസുകാരന്‍ ക്രൂരമായി മര്‍ദ്ദിച്ചു. വള്ളികുന്നം അച്യുതം വീട്ടില്‍ മുരളിയുടെ മകന്‍ അനന്ദു (23)വിനെയാണ് കഴിഞ്ഞദിവസം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തില്‍ സഹോദരനൊപ്പം തൊഴുതുകൊണ്ടു നില്‍ക്കുമ്പോള്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ ഇയാളുടെ നട്ടെല്ലിനും നാഭിയിലും ക്ഷതമേറ്റിട്ടുണ്ട്. മര്‍ദ്ദനം വിവരം അറിഞ്ഞ് ഇയാളുടെ ബന്ധുക്കള്‍ സ്ഥലത്തെത്തുകയും അനന്ദുവിനേയും കൂട്ടി ഓച്ചിറയിലെ പോലീസ് കണ്‍ട്രോള്‍ റൂമിലെത്തി എസിപിക്ക് പരാതി നല്‍കിയ ശേഷം ഇയാളെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വിവിധ ഹൈന്ദവ സംഘടനകളും ബിജെപി വള്ളികുന്നം പഞ്ചായത്തു കമ്മിറ്റിയും പ്രതിഷേധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.