മാഡ്രിഡ്: അപ്രതീക്ഷിത തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടാമെന്ന വലന്‍സിയയുടെ സ്വപ്നം പാഴായി. ലാവെന്റെയോട് 2-1ന് പരാജയപ്പെട്ടതാണ് വലന്‍സിയക്ക് തിരിച്ചടിയായത്. ഈ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ 12 കളികളില്‍ നിന്ന് 27 പോയിന്റുമായി അത്ലറ്റികോ മാഡ്രിഡിനെ പിന്തള്ളി വലന്‍സിയ മൂന്നാം സ്ഥാനത്തെത്തുമായിരുന്നു. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റില്‍ കാസ്റ്റനോയും 74-ാം മിനിറ്റില്‍ മൊറാലസ് നൊഗാലസും ലാവെന്റെയുടെ ഗോളുകള്‍ നേടിയപ്പോള്‍ 73-ാം മിനിറ്റില്‍ ഡാനിയേല്‍ പരാജോയാണ് വലന്‍സിയയുടെ ആശ്വാസഗോള്‍ സ്വന്തമാക്കിയത്.
മറ്റ് മത്സരങ്ങളില്‍ റയോ വയ്യക്കാനോ 1-0ന് സെല്‍റ്റ ഡി വീഗോയെയും വിയ്യാറയല്‍ 2-1ന് ഗറ്റാഫെയും പരാജയപ്പെടുത്തിയപ്പോള്‍ എല്‍ച്ചെ-കോര്‍ഡോബ പോരാട്ടം 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: