തൃശൂര്‍: ശബരിമലയെ തീവെച്ച് നശിപ്പിച്ച സംഘം ഇന്നും സജീവമാണെന്ന് അഖിലഭാരതീയ സീമ ജാഗരണ്‍ സംയോജക് എ.ഗോപാലകൃഷ്ണന് പറഞ്ഞു. മണ്ഡലക്കാലത്ത് തീര്‍ത്ഥാടകര്‍ക്കായി ചെയ്തു തീര്‍ക്കേണ്ട യാതൊന്നും ഇതുവരെ സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഎച്ച്പി സുവര്‍ണ ജയന്തി രഥഘോഷയാത്രക്ക് തൃശൂര്‍ ജില്ലയില്‍ നല്കിയ സ്വീകരണത്തിന്റെ ആദ്യ ദിനത്തിലെ സമാപന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തീര്‍ത്ഥടകരുടെ സുരക്ഷയ്ക്ക് വേണ്ട കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യുന്നില്ല. ശബരിമലയെ തകര്‍ക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രമാണ് ചിലര്‍ക്കുള്ളത്. ഭാരതത്തില്‍ ഇന്നുണ്ടായിരിക്കുന്ന മാറ്റങ്ങള്‍ കേരളത്തിലും ഉടന്‍ പ്രതിഫലിക്കുെമന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവ ഏകീകരണമാണ് രഥയാത്രയിലുടെ ലക്ഷ്യമിടുന്നത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് സുരക്ഷിതമായി ദര്‍ശനം നടത്തണമെങ്കില്‍ ക്ഷേത്രഭരണം ഭക്തരെ ഏല്‍പ്പിക്കണം. ക്ഷേത്രാചാരങ്ങള്‍ ലംഘിച്ച് കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പല ക്ഷേത്രങ്ങളിലും നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സമാപന യോഗം എസ്എന്‍ഡിപി താലൂക്ക് യുണിയന്‍ പ്രസിഡന്റ് സി.ഡി. സന്തോഷ് ഉദ്ഘാടനം ചെയ്തു. വിഎച്ച്പി ജില്ലാ പ്രസിഡന്റ് എ.പി.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹ് പി.എന്‍.ഈശ്വരന്, താലൂക്ക് സംഘചാലക് പി.കെ.പ്രതാപവര്‍മ്മ രാജ. വി.ബാബു, ടി.സി. സേതുമാധവന് എന്നിവര്‍ സംബന്ധിച്ചു. രാവിലെ ജില്ലയില്‍ പ്രവേശിച്ച യാത്രയെ വടക്കാഞ്ചേരി അകമലയില്‍ സ്വീകരിച്ചു. തുടര്‍ന്ന് വടക്കാഞ്ചേരിയില്‍ നടന്ന സമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു സംസാരിച്ചു.
വിഎച്ച്പി ജില്ലാ പ്രസിഡണ്ട് എന്‍.കെ.ബാലകൃഷ്ണന്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എം.കെ. അശോകന് എന്നിവര്‍ സംസാരിച്ചു. ഗുരുവായൂരില്‍ ജില്ലാ സംഘചാലക് റിട്ട.കേണല്‍ വി. വേണുഗോപാല്‍ അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി വിഭാഗ് സെക്രട്ടറി കെ.ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. തൃശൂര്‍ കോര്പ്പറേഷന് പരിസരത്ത് ആവേശോജ്ജ്വല സ്വീകരണമാണ് നല്‍കിയത്.
പൊതുയോഗത്തില്‍ ആര്‍എസ്എസ് മഹാനഗര്‍ സംഘചാലക് ജി. മഹാദേവന് അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ. സരള.എസ്.പണിക്കര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ സംസ്ഥാന അക്കാദമിക് കോര്‍ഡിനേറ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.എച്ച്.പി ജനറല്‍ സെക്രട്ടറി വി.മോഹനന്, ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാര്‍, വി.എച്ച്.പി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, സ്വാമിമാരായ ഈശ്വരാനന്ദ, കൃഷ്ണാനന്ദ, സംസ്ഥാന സംഘടന സെക്രട്ടറി എം.സി.വത്സന്, ഐ.ബി.ശശിധരന്, എസ്.സുധി, വി.നാരായണനുണ്ണി, പി.ജി.കണ്ണന്, കെ.യു.സുകുമാരന്‍, കെ.വിപിന്‍ എന്നിവരാണ് യാത്രക്ക് നേതൃത്വം നല്‍കുന്നത്. ഇന്ന് രാവിലെ കൊടുങ്ങല്ലൂരില്‍ സ്വീകരണം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: