രാജ്കോട്ട്: പത്തൊമ്പത് വയസ്സിന് താഴെയുള്ളവരുടെ കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ഇന്നിംഗ്സ് വിജയം. ഇന്നിംഗ്സിനും 43 റണ്‍സിനുമാണ് കേരള യുവതാരങ്ങള്‍ സൗരാഷ്ട്രയെ തകര്‍ത്തത്.
ഇന്നിംഗ്സ് പരാജയം ഒഴിവാക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ 211 റണ്‍സ് എടുക്കേണ്ടിയിരുന്ന സൗരാഷ്ട്രയെ കേരളം 168 റണ്‍സിന് എറിഞ്ഞിട്ടാണ് തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയത്. 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിജോമോന്‍ ജോസഫും 61 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് കെ.സിയുമാണ് സൗരാഷ്ട്രയെ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തത്. സ്കോര്‍ ചുരുക്കത്തില്‍: സൗരാഷ്ട്ര: 82, 168. കേരളം: ഒന്നാം ഇന്നിംഗ്സ് 293
പ്രതികരിക്കാൻ ഇവിടെ എഴുതുക: