ന്യൂദല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ ഇന്നലെ പ്രഖ്യാപിച്ചത്. മധ്യനിരതാരം സര്‍ദാര്‍ സിംഗാണ് ടീം ഇന്ത്യയുടെ നായകന്. മലയാളി താരം ശ്രീജേഷാണ് വൈസ് ക്യാപ്റ്റന്‍. എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഡിസംബര്‍ ആറ് മുതല്‍ 14 വരെ ഭുവനേശ്വറില്‍ നടക്കും.
ഇക്കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. സ്ട്രൈക്കര്‍ ഗുര്‍വിന്ദര്‍ സിംഗ് ചണ്ഡി, മിഡ്ഫീല്‍ഡര്‍ ചിംഗ്ലന്‍സന സിംഗ് എന്നിവര്‍ക്കാണ് ടീമില്‍ സ്ഥാനം നഷ്ടമായത്.
ഏഷ്യന്‍ ഗെയിംസിന് പുറമെ ഓസ്ട്രേലിയന്‍ പര്യടനത്തിലും ഇന്ത്യ വിജയിച്ചിരുന്നു. പൂള് ബിയില്‍ നെതര്‍ലന്റ്സ്, ജര്‍മ്മനി, അര്‍ജന്റീന എന്നീ ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ. ഡിസംബര്‍ ആറിന് ജര്‍മ്മനിക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. തുടര്‍ന്ന് ഏഴിന് അര്‍ജന്റീനക്കെതിരേയും ഒന്‍പതിന് നെതര്ലന്റ്സിനെതിരെയും ഇന്ത്യ കളിക്കും.
ടീം: ഗോള്‍കീപ്പര്‍മാര്‍: പി.ആര്. ശ്രീജേഷ് (വൈസ് ക്യാപ്റ്റന്‍), ഹര്‍ജോത് സിംഗ്. പ്രതിരോധനിര: രൂപീന്ദര്‍പാല്‍ സിംഗ്, വി.ആര്. രഘുനാഥ്, ബിരേന്ദ്ര ലക്ര, കോതജിത് സിംഗ്, ഗുര്‍ബാജ് സിംഗ്, ഗുര്‍ജിന്ദര്‍ സിംഗ്. മധ്യനിര: സര്‍ദാര്‍ സിംഗ് (ക്യാപ്റ്റന്‍), മന്‍പ്രീത് സിംഗ്, ധരംവിര്‍ സിംഗ്, ഡാനിഷ് മുജ്തബ, എസ്.കെ. ഉത്തപ്പ. മുന്നേറ്റനിര: രമണ്‍ദീപ് സിംഗ്, എസ്.വി. സുനില്‍, ആകാശ് ദീപ് സിംഗ്, നിക്കിന് തിമ്മയ്യ, ലളിത് ഉപാദ്ധ്യായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: