പക്ഷിപ്പനി: കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

Monday 24 November 2014 10:31 pm IST

കോട്ടയം: ജില്ലയില്‍ പക്ഷിപ്പനി നിയന്ത്രണത്തിനുള്ള നടപടികളുടെ ഭാഗമായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചതായി ജില്ലാ കളക്ടര്‍ അജിത് കുമാര്‍ അറിയിച്ചു. അയ്മനം, തലയാഴം, വെച്ചൂര്‍, കുമരകം, ആര്‍പ്പൂക്കര പഞ്ചായത്തുകളില്‍ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. ഈ പ്രദേശങ്ങളില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും തിരിച്ചും താറാവ്, കോഴി തുടങ്ങിയ പക്ഷികളെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും മാംസവില്‍പ്പനയും നിരോധിച്ചു. പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല എ.ഡി.എമ്മിനാണ്. ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ കോട്ടയം, വൈക്കം തഹസില്‍ദാര്‍മാര്‍, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചാത്ത് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പിലെയും പ്രാഥമികാരോഗ്യകേന്ദ്രത്തിലെയും ഡോക്ടര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി ദ്രുതകര്‍മ്മസേന രൂപീകരിച്ചു. വാഹനങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ പോലീസ് മേധാവി, എക്‌സൈസ് വകുപ്പ് ഉദേ്യാഗസ്ഥര്‍, ആര്‍.ടി.ഒ എന്നിവരെ ചുമതലപ്പെടുത്തി. മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍- ജില്ലാ വെറ്ററിനറി കേന്ദ്രം- 0481 2309770, ഡോ. സൈജു- 9349400306, ഡോ. ശശിധരന്‍ നായര്‍- 9547300166, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദുകുമാരി- 9605408756, ഡോ. മനേജ് കുമാര്‍- 9447107161, ഡോ. സാലിയാമ്മ- 9495850745. കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം ടി.വി. സുഭാഷ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ബിന്ദുകുമാരി, സീനിയര്‍ സൂപ്രണ്ട് കെ.പി. വിജയമ്മ, ഡോ. ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.