ഭാരതീയ അഭിഭാഷക പരിഷത്ത് ദേശീയ നിയമദിനം ആഘോഷിക്കും

Monday 24 November 2014 10:42 pm IST

തിരുവനന്തപുരം: ഭാരത ഭരണഘടന ഔദ്യോഗികമായി അംഗീകരിച്ച നവംബര്‍ 26ന് അഭിഭാഷക പരിഷത്ത് ദേശീയ നിയമദിനമായി ആഘോഷിക്കുന്നു. ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന അധ്യക്ഷന്റെ പേരിലുള്ള നിയമദിന സന്ദേശം സംസ്ഥാനത്തെ മുഴുവന്‍ ന്യായാധിപന്മാര്‍ക്കും നിയമസഭാ സാമാജികര്‍ക്കും അഭിഭാഷകര്‍ക്കും 26ന് വിതരണം ചെയ്യും. ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ കേന്ദ്രങ്ങളില്‍ സെമിനാറുകളും ചര്‍ച്ചയും സംഘടിപ്പിക്കും. തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബില്‍ നടക്കുന്ന നിയമദിനാഘോഷം മുന്‍ മന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്യും. നാഷണല്‍ ജുഡീഷ്യല്‍ അപ്പലേറ്റ് കമ്മീഷന്‍ ആക്ടിനെപ്പറ്റി നടക്കുന്ന ചര്‍ച്ചയില്‍ അഭിഭാഷക പരിഷത്ത് ക്ഷേത്രീയ സെക്രട്ടറി അഡ്വ. ആര്‍. രാജേന്ദ്രന്‍, ഡോ. എന്‍.കെ. ജയകുമാര്‍, ഡോ. കെ.സി. സണ്ണി, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വെള്ളായണി രാജഗോപാല്‍ തുടങ്ങിയവര്‍ സംസാരിക്കും. കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ ഏകീകൃത സിവില്‍ നിയമത്തെപ്പറ്റി നടക്കുന്ന ചര്‍ച്ചയില്‍ ഭാരതീയ ജനതാ ന്യൂനപക്ഷമോര്‍ച്ച ദേശീയ സമിതി അംഗം അഡ്വ. പി.ഒ നൗഷാദ്, കേരള ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. എന്‍.വി. അയ്യപ്പന്‍പിള്ള, അഭിഭാഷകപരിഷത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും. എറണാകുളത്ത് ഏകീകൃത സിവില്‍ നിയമത്തെപ്പറ്റി നടക്കുന്ന ചര്‍ച്ചയില്‍ അഡ്വ. സജിനാരായണന്‍, അഡ്വ. എ. ജയശങ്കര്‍, അഡ്വ. പി.പി.എം. ഇബ്രാഹിംഖാന്‍ എന്നിവര്‍ സംസാരിക്കും. ആലുവയില്‍ നടക്കുന്ന നിയമദിനാഘോഷ പരിപാടി ഹൈക്കോടതി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അഡ്വ. എന്‍. നഗരേഷ് ഉദ്ഘാടനം ചെയ്യും. തൃശ്ശൂരില്‍ നടക്കുന്ന നിയമദിനാഘോഷ പരിപാടിയില്‍ ഇന്ദുചൂഢന്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് സംസാരിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.