കണമല പുതിയപാലത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെച്ചു

Monday 24 November 2014 10:45 pm IST

എരുമേലി: കണമല പുതിയ പാലത്തിന്റെ നിര്‍മ്മാണം സിമന്റില്ലാത്തതിനാല്‍ നിര്‍ത്തിവെച്ചു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകുമായിരുന്ന പദ്ധതിയാണിത്. പാലത്തിന്റെ ഒന്നാം ഘട്ടം കോണ്‍ക്രീറ്റ് ചെയ്ത് പൂര്‍ത്തീകരിച്ചെങ്കിലും സംരക്ഷണഭിത്തിയുള്‍പ്പെടുന്ന കൈവരികള്‍, അപ്രോച്ച് റോഡ്, പാലത്തിന്റെ രണ്ടാംഘട്ട കോണ്‍ക്രീറ്റ് എന്നിവയാണ് നിര്‍ത്തിവെച്ചത്. സിമന്റ് ലഭ്യമല്ലാത്തതാണ് പണികള്‍ നിര്‍ത്തിവെയ്ക്കാന്‍ കാരണം. ശബരിമല തീര്‍ത്ഥാടനാരംഭത്തില്‍ പാലംപണി പൂര്‍ത്തിയാക്കുമെന്ന് വകുപ്പ് മന്ത്രിതന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ തീര്‍ത്ഥാടനകാലം തീരുമ്പോള്‍പോലും പാലംപണി പൂര്‍ത്തിയാകുന്ന കാര്യം സംശയമാണ്. പാലത്തിന്റെ കൈവരികള്‍ക്കായുള്ള കോണ്‍ക്രീറ്റിംഗ് നടന്നുകൊണ്ടിരിക്കേ സിമന്റ് തീര്‍ന്നിട്ടു മൂന്നുദിവസം കഴിഞ്ഞെങ്കിലും സിമന്റ് വന്നിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.