സിപിഎം അക്രമം: വെട്ടേറ്റ ബിഎംഎസ് പ്രവര്‍ത്തകന് ഗുരുതര പരിക്ക്

Monday 24 November 2014 10:49 pm IST

തലശ്ശേരി: സിപിഎമ്മുകാര്‍ പതിയിരുന്ന് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ ഗുരുതരമായ പരിക്കുകളോടെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇല്ലത്ത് താഴെയിലെ മണോത്തുംകണ്ടിയില്‍ എം.കെ.ഷിനോജിനെയാണ്(29) ഞായറാഴ്ച അര്‍ധരാത്രിയോടെ സിപിഎം ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ജോലി കഴിഞ്ഞ് ഓട്ടോയുമായി വീട്ടിലേക്ക് പോകുമ്പോഴാണ് വീടിനടുത്ത് വടിവാള്‍ ഉള്‍പ്പെടെയുളള ആയുധങ്ങളോടെ പതിയിരുന്ന അക്രമിസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തി ഷിനോജിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ചത്. അക്രമത്തില്‍ ഷിനോജിന്റെ ഇരുകാലുകള്‍ക്കും കൈക്കും തലക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇല്ലത്ത്താഴയിലും മറ്റും അക്രമം അഴിച്ചുവിടാന്‍ സിപിഎമ്മുകാര്‍ ശ്രമം നടത്തിവരികയായിരുന്നു. ഇതുസംബന്ധിച്ച് തലശ്ശേരി പോലീസില്‍ പരാതികളും നിലവിലുണ്ട്. എന്നാല്‍ പോലീസ് പരാതികള്‍ വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാക്കളായ വാഴയില്‍ വാസുവിന്റെ മകന്‍ ദീപേഷ്, മുന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പുരുഷോത്തമന്‍ മാസ്റ്ററുടെ മകന്‍ റിജൂട്ടി എന്നിവരുടെ നേതൃത്വത്തിലെത്തിയ 15 അംഗ സംഘമാണ് ഷിനോജിനെ കൊല്ലാന്‍ ശ്രമിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.