ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

Tuesday 25 November 2014 10:31 am IST

ന്യൂദല്‍ഹി: ജമ്മുകശ്മീര്‍, ഝാര്‍ഖണ്ഡ് നിയമസഭകളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി. ഝാര്‍ഖണ്ഡിലെ പതിമൂന്നും മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുക. ജമ്മു കാശ്മീരിലും നിയമസഭയിലേക്കുള്ള ആദ്യഘട്ടതെരഞ്ഞെടുപ്പ് തുടങ്ങി . എട്ട് മണി മുതലാണ് പോളീംഗ് തുടങ്ങിയത്. പതിനഞ്ച് മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. കനത്ത സുരക്ഷാവലയമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും വോട്ടെടുപ്പ് നടക്കുക. 87 മണ്ഡലങ്ങള്‍ ഉളള ജമ്മു കശ്മീരില്‍ ആദ്യ ഘട്ടത്തില്‍ 15 മണ്ഡലങ്ങളില്‍ പതിനൊന്ന് ലക്ഷത്തോളം വരുന്ന വോട്ടര്‍മാര്‍ വിധി നിര്‍ണയിക്കും . 81 മണ്ഡലങ്ങളുളള ഝാര്‍ഖണ്ഡില്‍ ആദ്യ ഘട്ട വോട്ടെടുപ്പില്‍ 34 ലക്ഷത്തോളം വോട്ടര്‍മാര്‍ വിധിയെഴുതും. 199 സ്ഥാനാര്‍ത്ഥികളാണ് 13 മണ്ഡലങ്ങളിലായി മത്സരരംഗത്തുളളത്.മാവോയിസ്റ്റ് സ്വാധീനമുളളതടക്കമുളള 13 മണ്ഡലങ്ങളിലാണ് ഝാര്‍ഖണ്ഡില്‍ ഇന്ന് വിലയിരുത്തല്‍. 13 ല്‍ ഏഴും സംവരണ മണ്ഡലങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.