അജ്ഞാത രോഗം: 23 കാരി പടുവൃദ്ധയായി

Friday 14 October 2011 4:51 pm IST

വിയറ്റ്‌നാം: സുന്ദരിയായ ഇരുപത്തിമൂന്നുകാരി ഏതാനും നാള്‍ കൊണ്ട്‌ ചര്‍മ്മം വറ്റിവരണ്ട്‌ ചുളുങ്ങി പടുവൃദ്ധയായി. ഭക്ഷണത്തിലൂടെ ശരീരത്തില്‍ കടന്ന എന്തോ ഒരു വസ്തുവാണ് വിചിത്രമായ മാറ്റത്തിനു കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്. 23കാരിയായ നുയെന്‍ തി ഫുവോങിന്റെ തൊക്കെല്ലാം ചുക്കി ചുളിഞ്ഞ് ഇപ്പോള്‍ ശരിയ്ക്കും പടുവൃദ്ധയാണ്. കടല്‍മീനുകള്‍ ഉള്‍പ്പെടെയുള്ള സമുദ്ര വിഭവങ്ങള്‍ ഭക്ഷിച്ചതുകൊണ്ടുള്ള അലര്‍ജിയാകാം തന്റെ അകാല വാര്‍ദ്ധക്യത്തിന്‌ കാരണമെന്ന്‌ നുയെന്‍ തി ഫുവോങി പറയുന്നു. എന്നാല്‍, അത്‌ അത്യപൂര്‍വ രോഗമാകാമെന്നാണ്‌ ഡോക്‌ടര്‍മാരുടെ സംശയം. ആദ്യം അമ്പരെന്നെങ്കിലും ഡോക്ടര്‍മാര്‍ ഇപ്പോള്‍ ഈ പ്രതിഭാസത്തിനു കാരണം തിരയുകയാണ്. 28കാരനായ ഭര്‍ത്താവ് ഈ പരീക്ഷണങ്ങള്‍ക്കു പരിപൂര്‍ണ പിന്തുണ നല്‍കുന്നുണ്ട്. ലിപോഡിസ്‌ട്രോഫി എന്ന അസുഖമാണിതെന്ന നിഗമനത്തിലാണ് ചില ഡോക്ടര്‍മാര്‍. ലിപോഡിസ്‌ട്രോഫി അസുഖമെന്ന് തെളിയുകയാണെങ്കില്‍ ലോകത്തില്‍ ഇതുവരെ 2000 പേര്‍ക്കു മാത്രമേ ഇതു വന്നിട്ടുള്ളൂ. തൊക്കെല്ലാം ചുക്കിചുളിഞ്ഞു പോവുന്ന വിചിത്രമായ അസുഖമാണ് ലിപോഡിസ്‌ട്രോഫി. ഈ അസുഖത്തിന് പ്രത്യേകിച്ച് മരുന്നൊന്നുമില്ല. പക്ഷേ, ശാസ്ത്രകാരന്മാര്‍ക്ക് ഇത് ഏറെ പ്രിയപ്പെട്ടതാവുന്നത് ഇതിലടങ്ങിയിരിക്കുന്ന ജീവരഹസ്യം കൊണ്ടാണ്. 2008 ലാണ്‌ എന്‍ഗുയെന്‍ പെട്ടെന്ന്‌ വൃദ്ധയായത്‌. വിവാഹിതയായി രണ്ടുകൊല്ലം കഴിഞ്ഞപ്പോഴാണ്‌ ചര്‍മ്മം ചുളുങ്ങി വാര്‍ദ്ധക്യലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്‌. ആശാരിപ്പണിക്കാരനായ ഭര്‍ത്താവ്‌ തന്‍തുയെങ്ങിന്‌ അവരെ ചികിത്സിക്കാനുള്ള പണം കണ്ടെത്താനായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.