എട്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

Tuesday 25 November 2014 7:08 pm IST

കോയമ്പത്തൂര്‍: എട്ടു വയസ്സുള്ള ബാലികയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ 30 കാരന്‍ കോയമ്പത്തൂരിലെ വനിതാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ജഡ്ജി എം.പി. സുബ്രഹ്മണ്യനാണ് ഗോവിന്ദന്‍ എന്ന പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐപിസി 302 ാം വകുപ്പ് പ്രകാരം കൊലപാതകത്തിനും 201 ാം വകുപ്പു പ്രകാരം തെളിവുകള്‍ നശിപ്പിച്ചതിനുമാണ് ശിക്ഷ. 20,000 രൂപ പിഴയും പ്രതി അടയ്ക്കണം. ഐപിസി 366 പ്രകാരം തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷവും 376 പ്രകാരം ബലാത്സംഗത്തിന് 7 വര്‍ഷവും പ്രതി കഠിനതടവ അനുഭവിക്കണം. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നും ജഡ്ജി വിധിച്ചു. ഗോവിന്ദന്‍ നിലവില്‍ മറ്റൊരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. 2011 ജനുവരിയില്‍ കൃഷ്ണഗിരിയിലെ ഉത്തംഗരൈയില്‍ 21 കാരിയായ കോളേജ് വിദ്യാര്‍ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം അനുഭവിച്ചു വരികയാണ്. 2011 ഫെബ്രുവരി 28ന് തന്റെ ബന്ധു കൂടിയായ എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ ശരീരം ഉദയംപാളയത്തുള്ള അവളുടെ വീടിന് സമീപത്തുള്ള തുറസ്സായ പ്രദേശത്ത് വച്ച് കത്തിച്ചു. സംഭവത്തിന് ശേഷം രണ്ടു ദിവസം കഴിഞ്ഞ് ഇയാള്‍ പോലീസിന് കീഴടങ്ങുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.