ഭഗവത് ക്ഷേത്രങ്ങളെയും വിഗ്രഹങ്ങളെയും ഭാഗവതത്തെയും കാണുകയാണ് നാലാമത്തെ പ്രവര്‍ത്തനം. ഭഗവാന് നമ്മെ അനുഗ്രഹിക്കാന്‍ വേണ്ടി തന്റെ ചൈതന്യം വിഗ്രഹങ്ങളില്‍ സ്വയം ന്യസിക്കുകയാണ് ചെയ്യുന്നതെന്ന് പത്മപുരാണം പറയുന്നു.
അതുകൊണ്ട് ഭഗവാനെ നാം നേരിട്ടു കാണുകയാണ് ചെയ്യുന്നത്. ദിവസവും കണ്ടുകൊണ്ടിരിക്കുന്ന വ്യക്തികളെ നമുക്ക് മറക്കാന്‍ കഴിയില്ലല്ലോ. വീടിന്റെ ചുമരുകളില്‍ ഭഗവാന്റെ വിവിധ ഭാവത്തിലുമുള്ള ചിത്രങ്ങള്‍കൊണ്ടു പവിത്രമാക്കി വെച്ചാല്‍ നമുക്ക് എപ്പോഴും ഭഗവാനെ കണ്ടുകൊണ്ടിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: