ഇംഫാല്‍: പ്രധാനമന്ത്രി നരേന്ദ്രമോദി നവംബര്‍ 30 ന് മണിപ്പൂര്‍ സന്ദര്‍ശിക്കും. മണിപ്പൂരില്‍ നടന്നുവരുന്ന സംഗായ് ടൂറിസം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
‘സംഗായ്’ ബിസ്ഹെന്പൂരിലെ കെയ്ബൂര് ലാംജോ നാഷണല്‍ പാര്‍ക്കിലാണ് നടക്കുന്നത്. ഇതിന്റെ പ്രധാന അതിഥിയായിരിക്കും മോദി.
സന്ദര്‍ശനത്തിനിടെ മണിപ്പൂരില്‍ സ്പോര്‍ട്സ് സര്‍വകലാശാലയ്ക്ക് തറക്കല്ലിടുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ഇതിനുശേഷം നാഗാലാന്റിലേക്ക് പോകുന്ന മോദി അവിടെ ‘ഹോണ്‍ബില്‍’ ആഘോഷം ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: