ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കല്‍: സര്‍ക്കാരിന് താക്കീതായി ക്ഷേത്രസംരക്ഷണ സമ്മേളനം

Tuesday 25 November 2014 10:44 pm IST

ശ്രീപത്മനാഭസ്വാമിക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ നടന്ന ക്ഷേത്ര സംരക്ഷണ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ശക്തമായ താക്കീതായി ക്ഷേത്രസംരക്ഷണ സമ്മേളനം. ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ഗാന്ധിപാര്‍ക്കില്‍ നടന്ന ക്ഷേത്ര സംരക്ഷണ സമ്മേളനം ഹിന്ദു സംഘടനകളുടെയും സാംസ്‌കാരിക പ്രമുഖരുടെയും ഭക്തജനങ്ങളുടെയും സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ ഏറ്റെടുക്കാനുള്ള നീക്കം എന്തുവിലകൊടുത്തും ചെറുക്കുമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

സമ്മേളനത്തിന്റെ ഉദ്ഘാടനം സന്യാസിവര്യന്മാരായ സ്വാമി ശിവാമൃതചൈതന്യ, സ്വാമി മഹാദേവാനന്ദസരസ്വതി, സ്വാമി മഹേശ്വരാനന്ദ, സ്വാമി രംഗനാഥാനന്ദ, സ്വാമി അയ്യപ്പദാസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനംരാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ശ്രീപത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രഭരണാവകാശം ഹിന്ദുക്കളുടെ ജന്മാവകാശമാണ്.

ക്ഷേത്രത്തില്‍ കാണിക്കയിടാനും വഴിപാട് നടത്താനും ഹിന്ദുക്കള്‍ക്കറിയാമെങ്കില്‍ ക്ഷേത്രം ഭരിക്കാനും ഹിന്ദുക്കള്‍ക്കറിയാം. തര്‍ക്കത്തില്‍ കിടക്കുന്ന ക്രൈസ്തവ ദേവാലയങ്ങളോ മുസ്ലീം പള്ളികളോ പോലും ഏറ്റെടുക്കാന്‍ ധൈര്യപ്പെടാത്ത സര്‍ക്കാര്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ ഏറ്റെടുക്കുമെന്നു പറയുന്നത് ഹിന്ദുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. ക്ഷേത്രം ഏറ്റെടുക്കുമെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും കുമ്മനം പറഞ്ഞു.

ക്ഷേത്രാരാധനയില്‍ വിശ്വാസമുള്ളവര്‍ക്കു മാത്രമേ ക്ഷേത്രം ഭരിക്കാനുള്ള അവകാശമുള്ളുവെന്ന് തുടര്‍ന്ന് സംസാരിച്ച ഒ.രാജഗോപാല്‍ പറഞ്ഞു. പരസ്യനിലപാടിനു വിരുദ്ധമായി പത്മനാഭസ്വാമിക്ഷേത്രം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് സത്യവാങ്മൂലം നല്കിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഹിന്ദുക്കളോട് കൊടുംവഞ്ചനയാണ് കാട്ടിയതെന്നും രാജഗോപാല്‍ പറഞ്ഞു.

സ്വാമി അയ്യപ്പദാസ് അദ്ധ്യക്ഷനായിരുന്നു. ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ആമുഖ പ്രഭാഷണം നടത്തി. കെ എം ശിവശങ്കരന്‍ (സിദ്ധനര്‍ സര്‍വ്വീസ് സൊസൈറ്റി), പി.ആര്‍.പ്രഭാകര വാര്യര്‍, ആര്‍.സി.വാര്യര്‍ ( വാര്യര്‍ സമാജം) എസ് കെ എം രാമന്‍ നമ്പൂതിരി, ഗോവിന്ദന്‍ നമ്പൂതിരി, മല്ലികാ നമ്പൂതിരി (യോഗക്ഷേമസഭ), രവിവര്‍മ്മ രാജ (ക്ഷത്രിയ ക്ഷേമസഭ), സ്വാമി ശിവാമൃതചൈതന്യ (അമൃതാനന്ദമയീമഠം), സ്വാമി മഹാദേവാനന്ദസരസ്വതി (ശിവശക്തി ആശ്രമം), സ്വാമി രംഗനാഥാനന്ദ (സനാതന ആശ്രമം), സ്വാമി മഹേശ്വരാനന്ദ, സൂര്യപ്രഭ മഹാരാജ് ( സൂര്യപീഠം), എ.തുളസീധരന്‍ (പരവര്‍ സര്‍വ്വീസ് സൊസൈറ്റി), പാച്ചല്ലൂര്‍ ശ്രീനിവാസന്‍ (തണ്ടാന്‍ സര്‍വ്വീസ് സൊസൈറ്റി), സുകുമാരന്‍ ആചാരി ( അഖിലകേരള വിശ്വകര്‍മ്മസഭ), പൂന്തുറ ശ്രീകുമാര്‍ (ധീവരസഭ), പുഞ്ചക്കരി സുരേന്ദ്രന്‍(അഖിലേന്ത്യാ നാടാര്‍ അസോസിയേഷന്‍), എസ്.രാജേഷ്( അയ്യപ്പസേവാസംഘം), ഡോ.പി.പി.വാവ(കെപിഎംഎസ്), ആര്‍എസ്. മണിയന്‍( തമിഴ് വിശ്വകര്‍മ്മസഭ), മോഹനന്‍ ത്രിവേണി( ആദിവാസി സഭ), മനോഹരന്‍ നായര്‍ (കരിക്കകം ക്ഷേത്രം), ജി.കെ.ബാലചന്ദ്രന്‍ നായര്‍ ( ഉദിയന്നൂര്‍ ക്ഷേത്രം), രാംകുമാര്‍ (മിത്രാനന്ദപുരം ക്ഷേത്രം), സി.കെ.കുഞ്ഞ് ( ക്ഷേത്രസംരക്ഷണസമിതി), ഡോ.ബാലശങ്കര്‍ മന്നത്ത്, അഡ്വ.മോഹന്‍കുമാര്‍ (വിഎച്ച്പി), എംഎസ് കുമാര്‍, അഡ്വ.വി.വി.രാജേഷ്, ജെ.ആര്‍.പത്മകുമാര്‍, കരമന ജയന്‍, അഡ്വ.എസ്. സുരേഷ് (ബിജെപി), കിരണ്‍, പ്രസാദ് ബാബു, മനോഹരന്‍, ജയകുമാര്‍ (ആര്‍എസ്എസ്), മണ്ണടി പൊന്നമ്മ( ഹിന്ദു വനിതാസംഘം), എസ്.കെ ജയകുമാര്‍ (എന്‍ജിഒസംഘ്), അഡ്വ.കെ.അയ്യപ്പന്‍പിള്ള, ഹരിഹര അയ്യര്‍, എസ്.ആര്‍.കൃഷ്ണകുമാര്‍, ഡോ.ബി.അര്‍ജ്ജുനന്‍, കൈനകരി ജനാര്‍ദ്ദനന്‍, രാമചന്ദ്രന്‍നായര്‍, എ.കൃഷ്ണമൂര്‍ത്തി, ഹിന്ദുഐക്യവേദി ഭാരവാഹികളായ കെ.അരവിന്ദാക്ഷന്‍നായര്‍, കെ.പ്രഭാകരന്‍, ടി.ജയചന്ദ്രന്‍, സി.ബാബു, സന്ദീപ് തമ്പാനൂര്‍, നെടുമങ്ങാട് ശ്രീകുമാര്‍, വഴയില ഉണ്ണി എന്നിവര്‍ പങ്കെടുത്തു. തിരുമല അനില്‍ സ്വാഗതവും കിളിമാനൂര്‍ സുരേഷ് നന്ദിയും പറഞ്ഞു.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ 6ന് താലൂക്ക് തലങ്ങളില്‍ ധര്‍ണ്ണയും ജനുവരി മാസത്തില്‍ പഞ്ചായത്ത് തലങ്ങളില്‍ ഭക്തജനകൂട്ടായ്മയും സംഘടിപ്പിക്കാനും തീരുമാനമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.