കുമരകത്ത് മാലിന്യം തള്ളുന്നത് പതിവാകുന്നു

Tuesday 25 November 2014 10:50 pm IST

കുമരകം: കുമരകം പഞ്ചായത്തിനും തിരുവാര്‍പ്പ് പഞ്ചായത്തിനുമിടയില്‍ കക്കൂസ് മാലിന്യം, കോഴിമാലിന്യം അടക്കം മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നു. ഇക്കഴിഞ്ഞ ദിവസം കോട്ടയം- കുമരകം റോഡില്‍ താഴെത്തറയ്ക്കും രണ്ടാം കലുങ്കിനും ഇടയിലായി റോഡിനു നടുവില്‍ കോഴിമാലിന്യം വാരിവിതറിയ നിലയില്‍ കണ്ടിരുന്നു. നാട്ടുകാര്‍ പോലീസിലും പഞ്ചായത്തിലും പരാതികള്‍ നല്‍കിയിട്ടും കര്‍ശനമായ നടപടികളൊന്നും ഇരുഭാഗത്തുനിന്നും ഉണ്ടായില്ല. കഴിഞ്ഞമാസം കവണാറ്റിന്‍കര ഭാഗത്തുനിന്നും ടാങ്കര്‍ ലോറിയില്‍ നിന്നും കക്കൂസ് മാലിന്യം വഴിയില്‍ തള്ളുന്നതിനിടെ രാത്രി രണ്ടുമണിയോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചിരുന്നു. എന്നാല്‍ ഇവരെ രാത്രിതന്നെ പോലീസ് ജാമ്യത്തില്‍ വിട്ടിരുന്നു. കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകാത്തതാണ് വീണ്ടും ഇതാവര്‍ത്തിക്കാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. വിദേശികളും സ്വദേശികളുമായ അനേകം ടൂറിസ്റ്റുകള്‍ വന്നുപോകുന്ന പാതയോരത്താണ് ഈവിധം മാലിന്യം തള്ളുന്നത്. ഉത്തരവാദിത്വടൂറിസത്തിന് അവാര്‍ഡ് ലഭിച്ച പഞ്ചായത്തിന്റെ അധികൃതരാണ് ഇതിനെതിരെ കണ്ണടയ്ക്കുന്നത് എന്നതാണ് ഏറെ പ്രധാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.