കറുകച്ചാല്‍: നെത്തല്ലൂര്‍ തൃക്കാര്‍ത്തിക മഹോത്സവത്തിന് ഇന്നു കൊടിയേറും. രാവിലെ 9.30 ന് ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠന് ഭട്ടതിരി കൊടിയേറ്റു കര്‍മ്മം നിര്‍വ്വഹിക്കും. വൈകിട്ട് 6.45 ന് കലാപരിപാടികളുടെ ഉദ്ഘാടനം 8 ന് സംഗീതസദസ്സ്. ഡിസംബര്‍ 5 വരെ എല്ലാ ദിവസവും രാവിലെ 6 ന് വിശേഷാല്‍ പൂജകള്‍. 7ന് അന്‍പൊലി, പറ വഴിപാട്. പളലി വേട്ട ദിനമായ 4 ന് രാവിലെ 8 ന് ശ്രീബലി, വൈകിട്ട് 6 ന് ദീപകാഴ്ച ശ്രീബലി, 12.30 ന് പളളി നായാട്ടിന് എഴുന്നളളിപ്പ്. ആറാട്ടു ദിനമായ 5 ന് വൈകിട്ട് 4 ന് ആറാട്ടു പുറപ്പാട്. 5 ന് തൃക്കാര്‍ത്തിക ആറാട്ട്, 6 ന് വെട്ടിക്കാവുങ്കല്‍ മഹാദേവക്ഷേത്രത്തില്‍ സ്വീകരണം. 7 ന് ആറാട്ടു വരവേല്‍പ്പ്. 7.30 ന് മാജിക് ഷോ. 12 ന് ആറാട്ടുവരവേല്പ്പ്. തൃക്കാര്‍ത്തിക വിളക്ക് വലിയ കാണിക്ക കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: