ഗ്രാന്റ് കേരള: ഉദ്ഘാടനം ഡിസംബര്‍ 1ന് കോട്ടയത്ത്

Tuesday 25 November 2014 11:16 pm IST

തിരുവനന്തപുരം: ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ 8 ഡിസംബര്‍ 1 മുതല്‍ ജനുവരി 15വരെ നടക്കും. ഡിസംബര്‍ 1ന് കോട്ടയത്ത് വൈകിട്ട് 6 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് കലാഭാവന്‍ മണി, ആശാ ശരത്ത്, സ്റ്റീഫന്‍ ദേവസ്യ, യേശുദാസ് തുടങ്ങിയ കലാകാരന്മാര്‍ അണിനിരക്കുന്ന കലാപരിപാടികള്‍ ഉണ്ടാകും. ഇതുവരെ 3500 വ്യാപാര സ്ഥാപാനങ്ങള്‍ ഫെസ്റ്റിവല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായി മന്ത്രി എ.പി. അനില്‍കുമാര്‍ അറിഞ്ഞു. 6000ത്തിലധികം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ക്യാഷും, സ്വര്‍ണനാണയവുമാണ് സമ്മാനം. മെഗാ സമ്മാനമായി 1 കോടി രൂപയും രണ്ടാം സമ്മാനമായി 20 ലക്ഷം രൂപയും മൂന്നാം സമ്മാനമായ 10 ലക്ഷം വീതം 3 പേര്‍ക്കും നല്‍കും. ഇതുകൂടാതെ സ്‌ക്രാച്ച് ആന്റ് വിന്‍ സമ്മാനമായി 100 കൂപ്പണില്‍ 6 ക്യാഷ് പ്രൈസ് ഉറപ്പാക്കിയിട്ടുണ്ട്. പുറമെ സ്വര്‍ണനാണയങ്ങളും. മിസ്റ്റര്‍ ലൈറ്റ്, മലബാര്‍ ഗോള്‍ഡ് എന്നിവര്‍ സ്‌പോണ്‍സര്‍മാരാണ്. ഫെഡറല്‍ ബാങ്കാണ് ഒഫിഷ്യല്‍ ബാങ്കിംഗ് പാര്‍ട്ട്ണര്‍. ഐഡിയ സൈബര്‍ കമ്പനിയുമായി ചേര്‍ന്ന് ജികെഎസ്എഫ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് പ്രത്യേക സമ്മാന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്പ് തയ്യാറാക്കിയിരിക്കുന്നത് റൂട്ട് ഫൈവ് സൊല്യൂഷന്‍ ആണ്. മൊബൈല്‍ ആപ്പിന്റെ പുറത്തിറക്കലും ഐഡിയ കമ്പനിയുമായി ഉള്ള ധാരണാപത്രം ഒപ്പിടല്‍ ചടങ്ങും നടന്നു. മൊബൈല്‍ ആപ്പ് തയ്യാറാക്കിയ റൂട്ട് ഫൈവ് സൊല്യൂഷന്‍സിലെ ബ്ലസ്സന്‍ കുര്യന്‍ തോമസ്, അഭിജിത്. ടി.എ., അഭിഷേക് രാജ്, ഷാമോന്‍ എസ്. എന്നിവരുടെ സാന്നിധ്യത്തില്‍ ഐഡിയ സെല്ലുലാര്‍ ലിമിറ്റഡ് മാര്‍ക്കറ്റിംഗ് തലവനായ ഇന്ദര്‍ മേനോനും ജികെഎസ്എഫ് ഡയറക്ടര്‍ മുഹമ്മദ് അനിലും ധാരണപത്രം ഒപ്പുവച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.