കൊച്ചി: വിശ്വഹിന്ദു പരിഷത്ത് സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയില്‍ എത്തിയ രഥയാത്രക്ക് ജില്ലാ അതിര്‍ത്തിയായ കോട്ടപ്പുറത്ത് ആവേശോജ്വലമായ സ്വീകരണം നല്കി. മൂത്തകുന്നത്ത് നല്കിയ സ്വീകരണം വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ. എല്‍. അരവിന്ദാക്ഷന്, സെക്രട്ടറി പി. കെ. ശശി, എന്‍. ആര് സുധാകരന് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
പഴങ്ങാട്ടുവെളി കാളിശ്വര ക്ഷേത്രപരിസരത്ത് നടന്ന സ്വീകരണ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം. സി സനല്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പറവൂര്‍ പ്രഖണ്ഡ് പ്രസിഡന്റ് പ്രസന്ന ചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. കെ. പി. രാമചന്ദ്രന്‍പിള്ള, അനന്തകൃഷ്ണന്, ജയബാബു എന്നിവര്‍ പ്രസംഗിച്ചു. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതി ക്ഷേത്ര അങ്കണത്തില്‍ എത്തിച്ചേര്‍ന്ന രഥയാത്രയെ താലപ്പൊലിയേന്തിയ മാതൃശക്തി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
വി.എച്ച്.പി ജില്ലാ ഉപാദ്ധ്യക്ഷന്‍ എംഎല്‍എ രമേശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജസ്റ്റിസ് എം. രാമചന്ദ്രന് എന്‍.ആര്. സുധാകരന്, ജില്ലാ സെക്രട്ടറി എസ്.സജി, സി.എസ്. ബാലചന്ദ്രന്, എന്‍. വിജയകുമാര്‍, പി. ഗോപിനാഥന് എന്നിവര്‍ പ്രസംഗിച്ചു. സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സുവര്‍ണ്ണജയന്തി രഥയാത്ര കണ്‍വീനര്‍ എസ്ജെആര്‍ കുമാര്‍ സംസാരിച്ചു. 400ഓളം പാവപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട് അശാസ്ത്രീയമായി നിര്‍മിക്കുന്ന പച്ചാളം കാട്ടുങ്കല്‍ കുഞ്ഞുപാലം നിര്‍മാണം നിര്‍ത്തിവെക്കണമെന്നും, കിറ്റ്കോ സമര്‍പ്പിച്ച വികസനത്തിന് ഉതകുന്ന യഥാര്‍ത്ഥ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം ജില്ലാ സമിതിയുടെ മേല്‍നോട്ടത്തില്‍ വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന് തയ്യാറാക്കി ശ്രീധരന് നമ്പൂതിരി രചിച്ച് സൈഗാള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ‘സുവര്‍ണ്ണഗീതം’ സിഡി സ്വാമി ആദ്ധ്യാത്മാനന്ദ സരസ്വതി ആര്‍എസ്എസ് വിഭാഗ് സംഘ ചാലകും അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം ചെയര്‍മാനുമായ ആമേട മംഗലം വാസുദേവന്‍ നമ്പൂതിരിക്ക് നല്കി പ്രകാശനം നിര്‍വഹിച്ചു.
ചെറുകുന്നം ആശ്രമം സ്വാമി ഈശ്വരാനന്ദ, സ്വാമി കൃഷ്ണാനന്ദ( തിരുനെല്ലി ആശ്രമം) സ്വാമി ആനന്ദതീര്‍ത്ഥ തുടങ്ങിയവര്‍ പങ്കെടുത്തു. രഥയാത്ര സ്വീകരണ സമ്മേളനത്തിന് കിഷോര്‍ബാബു, എ.ടി. സന്തോഷ്, എം. ശശികുമാര്‍, വി. രാധാകൃഷ്ണന്, സുധാകരന് കൂടത്തില്‍, ഹിന്ദുഐക്യവേദി സംസ്ഥാന സിമിതിയംഗം ക്യാപ്റ്റന്‍ സുന്ദരം എന്നിവര്‍ നേതൃത്വം നല്കി.
രഥയാത്രക്ക് ഏലൂര്‍ പാട്ടുപുരയ്ക്കല്‍ ക്ഷേത്രപരിസരത്ത് സ്വീകരണം നല്കി.
വാദ്യമേളങ്ങളോടും താലപ്പൊലിയേന്തിയും വര്‍ണ്ണാഭമായ വരവേല്‍പ്പായിരുന്നു ക്ഷേതാ സന്നിധിയില്‍. സന്ന്യാസി ശ്രേഷ്ഠന്മാരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി ജാഥാ ക്യാപ്റ്റന്‍ വി.മോഹനന്, എം.സി. വല്സന്, വിജയകുമാര്‍, ഹൈബി ശശി, കണ്ണന് എന്നിവര്‍ ജാഥയോടൊപ്പം എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ കെ.വി. മുരളി, ക്ഷേത്ര ഉപദേശക സമിതി അംഗം പി.വിജയകുമാര്‍, കെ.എസ്. അനന്തന് വിശ്വഹിന്ദു പരിഷത്ത് പ്രഖണ്ഡ് പ്രമുഖ് ആര്. സുരേഷ്കുമാര്‍, രാമചന്ദ്രന്, ശ്രീജിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: