കൊച്ചി: പച്ചാളം മേല്‍പ്പാലം നിര്‍മാണ സ്ഥലത്തേക്ക് വീട്ടമ്മമാര്‍ പ്രതിഷേധ പ്രകടനം നടത്തി. നിലവില്‍ പണിയുന്ന, അനുമതി ഇല്ലാത്ത പാലം പണിതാല്‍ കുടുംബങ്ങളില്‍ അരി വെക്കാന്‍ പറ്റാത്ത അവസ്ഥ ഉണ്ടാകുമെന്ന് സമരത്തിന് നേതൃത്വം നല്കിയ ജനകീയ സമരസമിതി മഹിളാ വിഭാഗം ജനറല്‍ കണ്‍വീനര്‍ സരിത സന്തോഷ് പറഞ്ഞു. എംഎല്‍എയുടെ ധാര്‍ഷ്ട്യവും ധിക്കാരവും അമ്മമാര്‍ കണ്ടു നടക്കില്ലെന്നും, അതിനുള്ള ശക്തമായ മുന്നറിയിപ്പാണ് ഈ സമരമെന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ പ്രസിഡന്റ് ലൂസി പോള്‍, ജന.സെക്രട്ടറി ഹേമ സുധീര്‍, സ്മിത അബിജു, ലളിത, ആശ വിശ്വേഷ് എന്നിവര്‍ പങ്കെടുത്തു. നേരത്തെ പ്രകടനമായി വന്ന 100ഓളം വിട്ടമ്മാരെ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: