യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം: പിണറായി വിജയന്‍

Wednesday 26 November 2014 4:47 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ യു ഡി എഫ് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കൊച്ചി ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി ഏതായാലും അതിന്റെ ഒരറ്റത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുണ്ടാകും. ബാര്‍ കോഴ വിവാദത്തില്‍ മുഖ്യമന്ത്രിയെയും എക്‌സൈസ് മന്ത്രിയെയും ചോദ്യം ചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു. ഭൂമിതട്ടിപ്പ് കേസില്‍ സലിം രാജിനെതിരെയുള്ള കേസ് അന്വേഷിക്കാന്‍ സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോഴാണ് സ്വത്ത് സമ്പാദനകേസില്‍ ടി.ഒ.സൂരജിനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിജിലന്‍സിനെ ഇറക്കിയതെന്നും പിണറായി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.