ഫരീദാബാദ്: ദല്‍ഹിയില്‍ സ്കൂള്‍ അസംബ്ലിയില്‍ വച്ച് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഫരീദാബാദിലെ സ്വകാര്യ സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സ്വയം തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. 45 ശതമാനം പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
14 വയസുകാരനായ കുട്ടി ബാഗിനുള്ളില്‍ ഒളിപ്പിച്ച് പെട്രോള്‍ കൊണ്ടുവരികയും അത് സ്കൂള്‍ ബാത്ത്റൂമില്‍വച്ച് ശരീരത്ത് ഒഴിക്കുകയും ചെയ്തു. പിന്നീട് അസംബ്ലിയിലേക്ക് എത്തുകയും സ്വയം തീകൊളുത്തുകയുമായിരുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് പിന്നിലെ കാരണം അറിവായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: