ശബരിമല തീര്‍ത്ഥാടനം; എരുമേലി ഗ്രാമപഞ്ചായത്ത്‌ പദ്ധതികള്‍ക്ക്‌ അംഗീകാരമായി

Friday 14 October 2011 11:17 pm IST

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട്‌ ഇടത്താവളമായ എരുമേലിയിലെ വിവിധ സൌകര്യങ്ങള്‍ ഒരുക്കുന്നതിനായുള്ള ഗ്രാമപഞ്ചായത്ത്‌ പദ്ധതികള്‍ക്ക്‌ ആസൂത്രണകമ്മീഷന്‍ അംഗീകാരം ലഭിച്ചു. കൊടിത്തോട്ടം ഖരമാലിന്യപ്ളാണ്റ്റിണ്റ്റെ തകരാറുകള്‍ പരിഹരിക്കാനും അറ്റകുറ്റപണിക്കുമായി ൫ ലക്ഷവും നിര്‍മ്മാണം പാതിവഴിയിലായി കിടക്കുന്ന ജൈവപ്ളാണ്റ്റിണ്റ്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി ൨൦ ലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്‌. ഇതുകൂടാതെ കാനനപാതയിലെ കുടിവെള്ളം, വഴിവിളക്ക്‌, ശുചീകരണം അടക്കമുള്ള പദ്ധതികള്‍ക്കായി ൧൦ ലക്ഷം രൂപകൂടി അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ശബരിമല സീസണിലുണ്ടാകുന്ന ടണ്‍കണക്കിനു മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ കൊടിത്തോട്ടം പ്ളാണ്റ്റിന്‌ കഴിയില്ലെന്ന്‌ നാട്ടുകാര്‍ പറയുന്നത്‌. മാലിന്യങ്ങള്‍ വനമേഖലയില്‍ സംരക്ഷിതമായി സംസ്ക്കരിക്കാനുള്ള നടപടി വനംവകുപ്പ്‌ അനുമതി നല്‍കണമെന്നാണ്‌ പഞ്ചായത്തധികൃതര്‍ പറയുന്നത്‌. കവുംങ്ങുകുഴിയിലെ പുതിയ പ്ളാണ്റ്റ്‌ ഈ സീസണില്‍ പണിപൂര്‍ത്തിയാക്കി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാലിന്യം സംസ്ക്കരണം വലിയ പ്രതിസന്ധിയായി തുടരുമെന്നാണ്‌ അധികൃതരും പറയുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.