ന്യൂദല്‍ഹി: പൊതുവാഹനങ്ങളില്‍ സ്ത്രീ സുരക്ഷയുറപ്പാക്കാന്‍ കേന്ദ്രം വന്‍പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കേന്ദ്രഗതാഗത മന്ത്രി പൊന്‍ രാധാകൃഷ്ണന് രാജ്യസഭയില്‍ അറിയിച്ചു. പത്തു ലക്ഷത്തിലധികം ജനസംഖ്യയുള്ള 32 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന, ദേശീയ തലങ്ങളില്‍ ഏകീകൃത സംവിധാനമാണ് വരിക. ജിപിഎസിന്റെ സഹായത്തോടെ അതിക്രമം നടന്ന സ്ഥലം കണ്ടെത്തുക. അടിയന്തര ബട്ടണ്‍ സംവിധാനം ഏര്‍പ്പെടുത്തുക, വാഹനങ്ങളില്‍ കാമറ സ്ഥാപിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക തുടങ്ങിയവയാണ് ചെയ്യുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: