ഈശ്വരന് പ്രവേശിക്കുമ്പോള്‍ ഭയം നിഷ്ക്രമിക്കുന്നു. ഭയം നിഷ്ക്രമീക്കുമ്പോള് വിശ്വാസം അകത്തുപ്രവേശിക്കുന്നു. വിശ്വാസം പ്രവേശിക്കുമ്പോള്‍ ദുഃഖങ്ങള്‍ നിഷ്കാസിതരാകുന്നു. ദുഃഖങ്ങള്‍ നിഷ്കാസിതരാകുമ്പോള്‍ ശാന്തി പ്രവേശിക്കുന്നു. ശാന്തി പ്രവേശിക്കുമ്പോള്‍ ഭയത്തെ ദുരീകരിക്കുന്നു. ഭയം വഴിമാറുമ്പോള്‍ ഭഗവാന് പ്രവേശിക്കുന്നു. ഭഗവാന് തന്നെയാണ് ആദിയും ഭഗവാന് തന്നെയാണ് അന്തവും. ഇവ രണ്ടിന്റെയും ഇടയിലുള്ളതാണ് സമസ്ത സംഘര്‍ഷങ്ങളും. അഹന്തയും ആത്മതത്വവും തമ്മിലുള്ള സംഘര്‍ഷം. അഹന്ത നിന്നെ എപ്പോഴും ആക്രമിച്ചുകൊണ്ടിരിക്കും. ആത്മാവ് എപ്പോഴും നിന്നെ സംരക്ഷിച്ചുകൊണ്ടുമിരിക്കും. നിന്റെ ഗര്‍വ്വ് നിന്നെ നിര്വീര്യമാക്കുമ്പോള് ആത്മാവ് നിന്നെ ശക്തിപ്പെടുത്തുന്നു. ആത്മാവ് പ്രവേശിക്കുമ്പോള്‍ അഹങ്കാരം നിഷ്ക്രമിക്കുന്നു. അഹം നിഷ്ക്രമിക്കുമ്പോള് വിശ്വപ്രേമം പ്രവേശിക്കുന്നു. അപ്പോള്‍ ശാന്തി നിന്റെ മാര്‍ഗ്ഗമാകുന്നു. ആനന്ദം, നിന്നെ വഹിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള വാഹനവും സായി നിന്റെ ലക്ഷ്യവും ആകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: