ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്

Wednesday 26 November 2014 10:08 pm IST

ശബരിമല: മല കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അയ്യപ്പന്‍മാരെ ബോധവത്കരിക്കുന്നതിന് പമ്പ മുതല്‍ അപ്പാച്ചിമേട് വരെ ആരോഗ്യ വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ബോധവത്കരണ ബാനറുകള്‍ ശ്രദ്ധേയമാകുന്നു. സാവധാനം മലകയറുക, ഇടയ്ക്കിടെ വിശ്രമിക്കുക, ചികിത്സാ സംബന്ധിയായ വിവരങ്ങള്‍ കൂടെകരുതുക, കഴിച്ച്‌കൊണ്ടിരിക്കുന്ന മരുന്നുകള്‍ കൂടെകരുതുക, മലകയറുമ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോക്റ്ററെ സമീപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് തുണിയില്‍ തയ്യാറാക്കിയിട്ടുള്ള ബാനറുകളില്‍ഉള്ളത്. മലയാളം, തമിഴ് ഭാഷകളിലാണ് ബാനറുകള്‍. മലകയറുമ്പോഴുള്ള ആയാസം മൂലം ഹൃദയാഘാതവും മരണവും ഉണ്ടാകുന്നത് തടയുകയാണ് ബോധവത്കരണത്തിന്റെ ലക്ഷ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.