വി.കെ. മാധവന്‍കുട്ടി സ്മാരക മാധ്യമ പുരസ്‌കാരം പ്രഖ്യാപിച്ചു

Wednesday 26 November 2014 10:33 pm IST

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകനായിരുന്ന വി.കെ. മാധവന്‍കുട്ടിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ വി.കെ. മാധവന്‍കുട്ടി മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് ഏഷ്യാനെറ്റ് ന്യൂസിലെ പി.ആര്‍. പ്രവീണയും മനോരമ ന്യൂസിലെ ബി.എല്‍. അരുണും പങ്കുവച്ചു. ഏഷ്യനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ ചീഫ് റിപ്പോര്‍ട്ടറാണ് പ്രവീണ. മനോരമ ന്യൂസ് പത്തനംതിട്ട ബ്യൂറോയിലെ റിപ്പോര്‍ട്ടറാണ് ബി.എല്‍.അരുണ്‍. അവാര്‍ഡ് തുക 30,000 രൂപയും പ്രശസ്തിപത്രവും. അച്ചടി മാധ്യമങ്ങളിലെ മികച്ച റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ് മലയാള മനോരമയിലെ ജയന്‍ മേനോനും ദീപിക ദിനപത്രത്തിലെ ഡേവിസ് പൈനാടത്തും പങ്കുവച്ചു. അടുത്തമാസം പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ടി.പി ശ്രീനിവാസന്‍ അധ്യക്ഷനും എസ്.ആര്‍. ശക്തിധരന്‍ മെമ്പര്‍ സെക്രട്ടറിയും രമണ്‍ ശ്രീവാസ്തവ, ആര്‍. അജിത്കുമാര്‍, എസ്. രാധാകൃഷ്ണന്‍ എന്നിവര്‍ അംഗങ്ങളുമായ വിധി നിര്‍ണ്ണയസമിതിയാണ് അവാര്‍ഡ് തീരുമാനിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.