നളിനി നെറ്റോ ആഭ്യന്തര വകുപ്പ് സെക്രട്ടറി

Wednesday 26 November 2014 10:34 pm IST

തിരുവനന്തപുരം: സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോയെ ആഭ്യന്തരവിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായി നിയമിക്കും. സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പദവിയില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് കേന്ദ്ര ഇലക്ഷന്‍ കമ്മീഷനോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കും. ആഭ്യന്തര വകുപ്പ് സെക്രട്ടറി നിവേദിത പി. ഹരന്‍ അടുത്ത മാസം വിരമിക്കും. ഈ ഒഴിവിലേക്കാണ് നളിനി നെറ്റോയെ നിയമിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാമിന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെയും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും അധികച്ചുമതല നല്‍കി. മുന്‍ റവന്യൂ സെക്രട്ടറി ജി. കമല വര്‍ദ്ധന റാവുവിനെ ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ അധികച്ചുമതലയോടെ വിനോദസഞ്ചാര വകുപ്പ് സെക്രട്ടറിയായി നിയമിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.