കൊച്ചി: ദേശീയ നിയമദിനാഘോഷത്തിന്റെ ഭാഗമായി ഭാരതീയ അഭിഭാഷക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുസിവില്‍കോഡ് എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ച സംഘടിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയ്ക്ക് 65 വര്‍ഷം തികയുന്ന അവസരത്തില്‍ ഏകീകൃത സിവില്‍നിയമം നടപ്പിലാക്കേണ്ടത് മറ്റ് വികസിത രാജ്യങ്ങളിലെന്നപോലെ ഭാരതത്തിന്റെയും ആവശ്യമാണെന്ന് അഡ്വ.സജിനാരായണന്‍ ആവശ്യപ്പെട്ടു.
പൊതു സിവില്‍ നിയമം രാജ്യത്ത് നടപ്പാക്കേണ്ടത് ഒരു പരിഷ്കൃത സമൂഹത്തിന്റെ ആവശ്യമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് അഡ്വ.എ. ജയശങ്കര്‍ അഭിപ്രായപ്പെട്ടു.
രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളിലെ തെറ്റിദ്ധാരണകളെയും ദയാശങ്കകളെയും അകറ്റിവേണം പൊതു സിവില്‍ നിയമം നടപ്പാക്കേണ്ടതെന്ന് യോഗത്തില്‍ സീനിയര്‍ അഭിഭാഷകന് ടി. പി. ഇബ്രാഹിംഖാന്‍ അഭിപ്രായപ്പെട്ടു. അഭിഭാഷക പരിഷത്ത് ജില്ലാപ്രസിഡന്റ് അഡ്വ.പി. എന്‍. ബാബുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ ട്രെഷറര്‍ അഡ്വ.റ്റി. എ. ഷാജി, അഡ്വ.പി. എന്‍. ജഗത്ത് എന്നിവരും സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: