ബാലവേല: 13 കുട്ടികളെ രക്ഷപ്പെടുത്തി

Thursday 27 November 2014 6:17 pm IST

കട്ടക്: ബാലവേല ചെയ്തുവന്ന 13 കുട്ടികളെ കട്ടക്കില്‍ നിന്നും രക്ഷപ്പെടുത്തി. പോലീസിന്റെ സഹായത്തോടെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയാണ് (സിഡബ്ല്യുസി) കുട്ടികളെ രക്ഷപ്പെടുത്തിയത്. ഹോട്ടലുകളിലും മദ്യശാലകളിലും കെട്ടിടനിര്‍മാണ തൊഴിലിടങ്ങളിലും മറ്റും ജോലി ചെയ്തിരുന്ന 14 വയസ്സില്‍ താഴെയുള്ള 13 കുട്ടികളെയാണ് രക്ഷപ്പെടുത്തിയതെന്ന് സിഡബ്ല്യുസിയുടെ അംഗം പ്രദീപ് കുമാര്‍ പട്‌നായിക് പറഞ്ഞു. ഇതിനു മുമ്പ് 10 വയസ്സുള്ള ഒരു ആണ്‍കുട്ടിയേയും സിഡബ്ല്യുസി രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ അവന്റെ അച്ഛന്‍ പണം കടം വാങ്ങിയത് തിരിച്ചടക്കാന്‍ സാധിക്കാതെ ഒരു ദമ്പതികള്‍ക്ക് പണയപ്പെടുത്തിയിരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.