നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തിയില്‍ ലേസര്‍ മതില്‍

Thursday 27 November 2014 6:20 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ നിന്ന്, അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റം തടയാന്‍ അതിര്‍ത്തി രക്ഷാ സേന പുതിയ മാര്‍ഗങ്ങള്‍ തേടുന്നു. അതിര്‍ത്തിയിലുടനീളം ലേസര്‍ മതില്‍ തീര്‍ക്കാനാണ് പദ്ധതി. അതിര്‍ത്തിയിലുടനീളം, അദൃശ്യമായ, ലേസര്‍ രശ്മികള്‍ കൊണ്ടുള്ള പ്രതിരോധമാണ് തീര്‍ക്കുക. ആരെങ്കിലും ഈ ലേസര്‍ പ്രവാഹം മുറിച്ചു കടന്നാല്‍ അലാറം മുഴങ്ങും. അതിര്‍ത്തിയിലെ കാവല്‍മാടങ്ങളില്‍ നില്‍ക്കുന്ന സൈനികര്‍ക്ക് ഉടന്‍ നുഴഞ്ഞുകയറുന്നവരെ കണ്ടെത്താനും പിടിക്കാനും കഴിയും. കൂടാതെ തുരങ്കമുണ്ടാക്കാന്‍ ഭൂമി കുഴിച്ചാല്‍ ഉടന്‍ കണ്ടെത്താന്‍ കഴിയുന്ന സെന്‍സറുകളും ചൂട് കണ്ടെത്താന്‍ കഴിയുന്ന തെര്‍മല്‍ സെന്‍സറുകളും അതിര്‍ത്തിയില്‍ കമ്പിവേലിക്കരുകില്‍ സ്ഥാപിക്കും. ഇസ്രായേല്‍പോലുള്ള പല രാജ്യങ്ങളിലും ഇവ സ്ഥാപിച്ചിട്ടുണ്ട്. വേലി സാധ്യമല്ലാത്ത സ്ഥലങ്ങളിലാകും ലേസര്‍ രശ്മി കൊണ്ടുള്ള അദൃശ്യമായ മതിലുകള്‍ തീര്‍ക്കുക. സ്മാര്‍ട്ട് വേലികള്‍സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് തെര്‍മല്‍ സെന്‍സറുകള്‍ സ്ഥാപിക്കുക. ആരെങ്കിലും വേലിക്കരുകില്‍ എത്തിയാല്‍ സെന്‍സര്‍ അലാറം മുഴക്കും.കൂടാതെ ആളില്ലാ നിരീക്ഷണ വിമാനങ്ങളും( ഡ്രോണുകള്‍) പ്രതിരോധം ശക്തമാക്കാന്‍ ഉപയോഗിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.