ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ആസാമിലെത്തും. നവംബര്‍ 29 മുതലാണ് സന്ദര്‍ശനം.
ആസാമിലെ ലോകപ്രിയ ഗോപിനാഥ് ബോര്ഡോളോയി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന മോദി മാലിഗാവോണ്‍ സ്റ്റേഡയത്തിലേക്ക് തിരിക്കും.
ഇവിടെ അദ്ദേഹം മേണ്ടിപതാറില് (മേഖാലയ) നിന്ന് ഗുവാഹത്തിയിലേക്കുള്ള റിമോട്ടില്‍ നിയന്ത്രിക്കാവുന്ന ആദ്യ ട്രെയിന്‍ ഫഌഗ് ഓഫ് ചെയ്യും. കൂടാതെ ഭൈറാലിയില് നിന്ന് മിസോറാമിലെ സാല്രംഗിലെയ്ക്കുള്ള പൂതിയ റെയില്‍വെ ലൈനിന്റെ ഫലകം അനാച്ഛാദനം ചെയ്യും.
ആസാം ട്രിബ്യൂണ്‍ ഗ്രൂപ്പ് ഓഫ് ന്യൂസ്പേപ്പേഴ്സിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.
അന്ന് രാത്രി രാജ്ഭവനില്‍ തങ്ങുന്ന മോദി അടുത്ത ദിവസം ഡിജിപിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഇംഫാലില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പായി മോദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: