ജി. സുധാകരനെതിരെ അമ്പലപ്പുഴ ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം

Thursday 27 November 2014 9:58 pm IST

അമ്പലപ്പുഴ: സിപിഎം വിമതനായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന് ജി. സുധാകരന്‍ എംഎല്‍എ കൂടുതല്‍ പ്രധാന്യം നല്‍കുന്നതായി സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തിലെ പൊതു ചര്‍ച്ചയില്‍ ആരോപണമുയര്‍ന്നു. ഏരിയാ സെക്രട്ടറിയായി സുധാകരന്റെ അടുത്തയാളെന്ന് അറിയപ്പെടുന്ന എച്ച്. സലാം തന്നെ തുടരാനാണ് സാദ്ധ്യത. ഏരിയ സെക്രട്ടറി ചില വര്‍ഗീയ കക്ഷികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായ ആരോപണം ഉയര്‍ന്നു. വിഎസ് വിഭാഗത്തിന് മുന്‍തൂക്കമുള്ള തോട്ടപ്പള്ളിയിലെ ചില ലോക്കല്‍ക്കമ്മിറ്റി അംഗങ്ങളാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം എഴുതി നല്‍കിയാല്‍ ചര്‍ച്ച ചെയ്യാമെന്നും മറുപടിയായി ഏരിയ സെക്രട്ടറി എച്ച്.സലാം പറഞ്ഞു. ജില്ലാക്കമ്മറ്റി ഓഫീസില്‍ ഇരിക്കുന്ന ചിലര്‍ ക്രിമിനലുകളെ വളര്‍ത്തുന്നതായും പി. കൃഷ്ണപിള്ള സ്മാരകത്തിനു നേരെയുണ്ടായ അക്രമം ജില്ലാ സെക്രട്ടറിയുടെ അറിവോടെയാണെന്നും ചര്‍ച്ചയില്‍ ഉയര്‍ന്നു. പാര്‍ട്ടിയില്‍ നിന്നും പലരും വിട്ടുപോയത് ചൂടേറിയ ചര്‍ച്ചയായി. സുധാകരനെതിരെ എസ്എഫ്‌ഐ ആലപ്പുഴ ഏരിയ കമ്മറ്റി സിപിഎം സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതും ചര്‍ച്ചാവിഷയമായി. എസ്എഫ്‌ഐയുടെ നീക്കത്തിന് പിന്നില്‍ മറ്റുചിലരുടെ ഇടപെടലുകള്‍ ഉണ്ടെന്നും ആരോപണമുയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.